മാസങ്ങൾക്കുശേഷം ജോജുവിന്റെ സിനിമ നാളെ തിയേറ്ററുകളിലേക്ക്,'പുലിമട' എത്തുമ്പോൾ പ്രതീക്ഷകളോടെ ആരാധകർ
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 25 ഒക്‌ടോബര്‍ 2023 (11:55 IST)
ജോജുവിനെ നായകനാക്കി എ.കെ. സാജൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ചിത്രമാണ് പുലിമട. തമിഴ് നടി ഐശ്വര്യ രാജേഷ് നായികയായെത്തുന്ന സിനിമ നാളെ പ്രദർശനത്തിന് എത്തും. ഒക്ടോബർ 26ന് തീയറ്ററുകളിൽ എത്തുന്ന സിനിമയുടെ ട്രെയിലർ ശ്രദ്ധ നേടിയിരുന്നു.
ഒരു പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമൺ) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ലിജോമോൾ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബാലചന്ദ്ര മേനോൻ, സോനാ നായർ, ഷിബില, അഭിരാം, റോഷൻ, കൃഷ്ണ പ്രഭ, ദിലീഷ് നായർ, അബു സലിം, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സ്വന്തം സംവിധാനത്തിൽ അല്ലാതെ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഛായാഗ്രാഹകനായി വേണു ചിത്രത്തിലുണ്ടാകും.
ഐൻസ്റ്റീൻ സാക് പോളും രാജേഷ് ദാമോദരനും ചേർന്നാണ് നിർമാണം.