കെ ആര്‍ അനൂപ്|
Last Modified ശനി, 23 ഏപ്രില്‍ 2022 (13:26 IST)
മലയാള സിനിമയ്ക്ക് ഒരു നഷ്ടം കൂടി. പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു.72 വയസ്സായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രണ്ടു മാസത്തോളമായി വിവിധ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു.
ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ ചികിത്സ ആവശ്യമായി വന്നപ്പോള്‍ അദ്ദേഹത്തെ ആദ്യം ചികിത്സ ആശുപത്രിയില്‍ നിന്ന് മാറ്റിയിരുന്നു. പ്രത്യേക മെഡിക്കല്‍ സംഘത്തെ ജോണ്‍ പോളിനായി നിയോഗിച്ചിരുന്നു.