അനുബന്ധ വാര്‍ത്തകള്‍
- 'ജന്മദിനാശംസകള് സഹോദരാ'; ധനുഷിന് പിറന്നാള്‍ ആശംസകളുമായി ടോവിനോ തോമസ്
- 'ഞങ്ങള്‍ എല്ലാ വെല്ലുവിളികളെയും നേരിട്ടു'; മിന്നല്‍ മുരളി ചിത്രീകരണം പൂര്‍ത്തിയായത് 2 വര്‍ഷം കൊണ്ട്, ടോവിനോ തോമസിന് നന്ദി പറഞ്ഞ് നിര്‍മ്മാതാവ് സോഫിയ പോള്‍
- ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് രണ്ടാം ഭാഗത്തില്‍ ടോവിനോ തോമസും, ചിത്രീകരണം അടുത്ത വര്‍ഷം
- ഗോകുലം മൂവീസിന്റെ പുതിയ ചിത്രം ഇന്ന് പ്രഖ്യാപിക്കും, ഫസ്റ്റ് ലുക്ക് പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ഉണ്ണി മുകുന്ദന്, ടോവിനോ തോമസ് ചേര്‍ന്ന് റിലീസ് ചെയ്യും
- ടോവിനോയ്ക്കും കീര്‍ത്തി സുരേഷിനും ഒപ്പം അഭിനയിക്കാം,'വാശി' കാസ്റ്റിങ് കോള്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍
ഗപ്പിയ്ക്ക് ഇന്ന് അഞ്ച് വയസ്, ഓര്‍മ്മകളില്‍ ടോവിനോ തോമസ്
2016 ഓഗസ്റ്റ് 5 ന് തിയറ്ററുകളിലെത്തിയ ഗപ്പിയ്ക്ക് ഇന്ന് അഞ്ച് വയസ്. ടോവിനോ തോമസിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായ മാറിയ തേജസ് വര്‍ക്കിയും ചിത്രത്തിലെ ഓരോ ഗാനങ്ങളും ഇന്നും ആസ്വാദകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.
ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം നിര്‍വഹിച്ച മലയാള ഡ്രാമ തീയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം കൈവരിയ്ക്കാനായില്ല. എന്നാല്‍ മിനി സ്‌ക്രീനില്‍ എത്തിയപ്പോള്‍ സിനിമയെ ഇരുകൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു. ചേതന്‍ ജയലാല്‍ ,ടോവിനോ തോമസ്,ശ്രീനിവാസന്‍, രോഹിണി, സുധീര്‍ കരമന, ദിലീഷ് പോത്തന്‍, അലെന്‍സിയര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.ഇ4 എന്റര്‍ടൈന്‍മെന്റ് എ.വി.എ പ്രൊഡക്ഷന്‍സിന്റെ കൂടെ സംയുക്തമായി യോപ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മാണം നിര്‍വഹിച്ചു.