പ്രിയ ജോണിനെ കാണാന്‍ സിനിമ തിരക്കുകള്‍ മാറ്റിവെച്ച് മമ്മൂട്ടി ഓടിയെത്തി

രേണുക വേണു| Last Modified ശനി, 23 ഏപ്രില്‍ 2022 (14:25 IST)

വിടവാങ്ങിയ വിഖ്യാത ചലച്ചിത്രകാരന്‍ ജോണ്‍ പോളിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മമ്മൂട്ടി നേരിട്ടെത്തി. മരണവാര്‍ത്ത അറിഞ്ഞ ഉടനെ തന്നെ ഷൂട്ടിങ് നിര്‍ത്തിവെച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു മമ്മൂട്ടി. ആശുപത്രിയിലെത്തിയ മമ്മൂട്ടി ജോണ്‍ പോളിന്റെ ജീവനറ്റ ശരീരത്തിനു മുന്നില്‍ നിശബ്ദനായി ഏതാനും മിനിറ്റ് നിന്നു. ശേഷം ജോണ്‍ പോളിന്റെ വീട്ടുകാരെ ആശ്വസിപ്പിച്ചാണ് മമ്മൂട്ടി മടങ്ങിയത്. ഒരു മണിയോടെയാണ് ജോണ്‍ പോളിന്റെ മരണം സ്ഥിരീകരിച്ചത്. മരണവാര്‍ത്ത അറിഞ്ഞ് മുക്കാല്‍ മണിക്കൂറിനുള്ളില്‍ മമ്മൂട്ടി ആശുപത്രിയിലെത്തി.

മമ്മൂട്ടിയുടെ കരിയറില്‍ നിര്‍ണായകമായ അതിരാത്രം, യാത്ര, ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍, കാതോട് കാതോരം, ഇനിയും കഥ തുടരും, അവിടുത്തെ പോലെ ഇവിടേയും, യാത്ര, പുറപ്പാട് എന്നിവയുടെയെല്ലാം തിരക്കഥ രചിച്ചത് ജോണ്‍ പോള്‍ ആണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :