ജീത്തു ജോസഫിന്റെ സിനിമയില്‍ ആസിഫ് അലി നായകന്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 ഫെബ്രുവരി 2022 (15:13 IST)

ജീത്തു ജോസഫിന്റെ അടുത്ത പ്രോജക്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ നാളെ പുറത്തുവരും. ടൈറ്റിലും മോഷന്‍ പോസ്റ്ററും ഉള്‍പ്പെടെ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉച്ചയ്ക്ക് 2:22ന് എത്തും. പുതിയ സിനിമയെ കുറിച്ച് കൂടുതല്‍ അറിയാം.

ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കുശേഷം ജീത്തു ജോസഫ് ആസിഫ് അലിയ്‌ക്കൊപ്പം കൈകോര്‍ക്കുന്നു.
ചിത്രീകരണം ഫെബ്രുവരി 20ന് ആരംഭിക്കും.പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍ എന്നാണ് അറിയാന്‍ കഴിയുന്നത്.രഞ്ജി പണിക്കര്‍, ബാബുരാജ് ആസിഫിനൊപ്പം സിനിമയില്‍ ഉണ്ടാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :