40 കോടി നേടി 'ജയ ജയ ജയ ജയ ഹേ', കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (14:56 IST)
ബേസിലും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ജയ ജയ ജയ ജയ ഹേ' പ്രദര്‍ശനം തുടരുന്നു. വിപിന്‍ദാസ് സംവിധാനം ചെയ്ത ചിത്രം 40 കോടി കളക്ഷന്‍ നേടി. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

5-6 കോടി ബജറ്റില്‍ ആണ് സിനിമ നിര്‍മ്മിച്ചത്.ഒക്ടോബര്‍ 28നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

കേരളത്തിലും ജിസിസിയിലും നിന്നുമായി 25 കോടി 'ജയ ജയ ജയ ജയ ഹേ'നേടിയെന്ന വിവരം നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :