'കുഞ്ഞിരാമായണം മുതല്‍ തന്നത് തിരിച്ചു തിരിച്ചു കിട്ടിയല്ലോ';ബേസിലിനെ ട്രോളി അജു വര്‍ഗീസ്
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 3 നവംബര്‍ 2022 (17:31 IST)
'ജയ ജയ ജയ ജയഹേ'പ്രദര്‍ശനം തുടരുകയാണ്. ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തിയ അജു വര്‍ഗീസിന്റെ രസകരമായ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ദര്‍ശനയ്ക്കും ബേസിലിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അജു കുറിച്ചത് ഇങ്ങനെ.
കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി... ഇതില്‍ എല്ലാം കൂടെ എനിക്ക് തന്നത് തിരിച്ചു കിട്ടിയല്ലോ നിനക്ക് രാജേഷേ..'എന്നാണ് അജു കുറിച്ചത്. ഇതിന് വളരെ രസകരമായ കമന്റുമായി ബേസില്‍ ജോസഫ് എത്തി. 'Observed -! 'കര്‍മ്മ ഈസ് എ ബിച്ച്' എന്ന് പറഞ്ഞപ്പോ ഇത്രയും ബിച്ച് ആയിരിക്കും എന്ന് പ്രതീക്ഷിച്ചില്ല!'. ബേസില്‍ മറുപടി കൊടുത്തു.