ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ടപരിഹാരം തരും? 'ജയ ജയ ജയ ഹേ' കണ്ട് ബെന്യാമിന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 29 ഒക്‌ടോബര്‍ 2022 (10:58 IST)
കഴിഞ്ഞദിവസം പ്രദര്‍ശനത്തിന് എത്തിയ ബേസില്‍ ജോസഫിന്റെ 'ജയ ജയ ജയ ഹേ' മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍ എത്തിയിരിക്കുകയാണ്.

'ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം. ചിരിച്ചു ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ടപരിഹാരം തരും? എന്തായാലും തീയേറ്റര്‍ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പര്‍. ദര്‍ശനയുടെ ജയ ഡൂപ്പര്‍. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പര്‍ ഡൂപ്പര്‍. സംവിധായകന്‍ വിപിന്‍ ദാസിനും സംഘത്തിനും അഭിനന്ദനങ്ങള്‍'- ബെന്യാമിന കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :