കാര്‍ത്തിയുടെ 'ജപ്പാന്‍' വീണോ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (10:10 IST)
കാര്‍ത്തിയുടെ ഇരുപത്തിയഞ്ചാമത്തെ സിനിമയായ ജപ്പാന്‍ പ്രദര്‍ശനം തുടരുകയാണ്. ദീപാവലി റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. എങ്കിലും ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ നിന്ന് 10.90 കോടി സ്വന്തമാക്കാന്‍ സിനിമയ്ക്കായി. നാലാമത്തെ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.
മൂന്നു കോടിയാണ് ജപ്പാന്‍ സിനിമയുടെ നാലാമത്തെ ദിവസത്തെ കളക്ഷന്‍. തമിഴ്‌നാട്ടിലെ തിയറ്ററുകളിലെ ഒക്യുപന്‍സി എത്രയാണെന്ന് നോക്കാം. മോണിംഗ് ഷോയില്‍ നിന്നും 19.72% ആഫ്റ്റര്‍നൂണ്‍ ഷോയില്‍ നിന്ന് 34.48%,ഈവനിംഗ് ഷോകള്‍:33.13%, നൈറ്റ് ഷോകള്‍: 26.57%.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ജപ്പാന്‍ റിലീസ് ചെയ്തു. അനു ഇമ്മാനുവലാണ് നായിക. രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്നു.


തെലുങ്ക് താരം സുനില്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായഗ്രാഹകന്‍ വിജയ് മില്‍ട്ടനും മറ്റൊരു ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നു.ഡ്രീം വാരിയര്‍ പിക്ചര്‍സിന്റെ ബാനറില്‍ എസ്.ആര്‍.പ്രകാശ് ബാബു , എസ്.ആര്‍.പ്രഭു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.













ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :