ധഡക് എന്നും സ്പെഷ്യൽ, ഫോട്ടോകൾ പങ്കുവെച്ച് ഇഷാൻ ഖട്ടറും ജാൻവി കപൂറും

അഭിറാം മനോഹർ| Last Updated: ചൊവ്വ, 20 ജൂലൈ 2021 (21:17 IST)
ശ്രീദേവിയുടെ മകൾ ജാൻവി കപൂറിന്റെയും ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ ഖട്ടറിന്റെയും ആദ്യ സിനിമയായിരുന്നു ധഡക്. 2016ൽ മറാത്തിയിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ സൈരാത്തിന്റെ റീമേയ്ക്ക് ആയിട്ടായിരുന്നു ചിത്രം ഒരുങ്ങിയത്. റിലീസ് ചെയ്‌ത് മൂന്ന് വർഷമാകുമ്പോൽ ധഡക് എന്തുകൊണ്ട് പ്രിയപ്പെട്ട ചിത്രമാവുന്നതെന്ന് പറയുകയാണ് ഇഷാന്ത് ഖട്ടറും ജാൻവി കപൂറും.

എല്ലായ്‍പ്പോഴും സ്‍പെഷല്‍. ആളുകൾ, ഓർമ്മകൾ, പാഠങ്ങൾ, എല്ലാ സ്‍നേഹവും എന്നാണ് ജാൻവി കപൂര്‍
ധഡക്കിന്റെ ഓർമകൾ പങ്കുവെച്ച് കൊണ്ട്
ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.
ധഡകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആ സിനിമ സ്‍പെഷലായി തുടരുമെന്നാണ് ഇഷാൻ ഖട്ടര്‍ പറയുന്നത്.

ഇവർക്ക് പുറമെ നിരവധി പേരാണ് ചിത്രത്തിന്റെ ഓർമകൾ പങ്കുവെച്ചിരിക്കുന്നത്. ധഡക്കിലെ ലോക്കേഷൻ ചിത്രങ്ങളാണ് ജാൻവിയും ഇഷാനും പങ്കുവെച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :