കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 20 ജൂലൈ 2021 (09:08 IST)
കാലം മുന്നോട്ടുപോകുമ്പോള്‍ മമ്മൂട്ടിയുടെ പ്രായം പിന്നോട്ടാണ് സഞ്ചരിക്കുന്നതെന്ന് പലര്‍ക്കും തോന്നിയിട്ടുണ്ടാക്കും. മെഗാസ്റ്റാറിന്റെ പുറത്തു വരുന്ന ഓരോ ചിത്രങ്ങളും ആരാധകര്‍ നിമിഷനേരം കൊണ്ട് തന്നെ വൈറലാകും. ദി പ്രീസ്റ്റ്, വണ്‍ തുടങ്ങിയ സിനിമകളുടെ പ്രമോഷന് വേണ്ടി നടത്തിയ പത്രസമ്മേളനങ്ങളിലെ മമ്മൂട്ടി ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് പൂജയ്ക്കും മുടി നീട്ടി വളര്‍ത്തി സ്‌റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി എത്തിയിരുന്നു. ഇപ്പോളിതാ മമ്മൂട്ടിയുടെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. സംവിധായകന്‍ അജയ് വാസുദേവ് അടക്കമുള്ള പ്രമുഖര്‍ ചിത്രം വീണ്ടും പങ്കുവെച്ചു.
മമ്മൂട്ടിയുടെ വമ്പന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.
രാജാവിനൊപ്പം ഒരു ഷൂട്ട് നടത്തി. ചിത്രങ്ങള്‍ റെഡിയായി കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് നടനും ഫോട്ടോഗ്രാഫറുമായ ഷാനി ഷാകി മമ്മൂട്ടിയുടെ പുത്തന്‍ ഫോട്ടോഷൂട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്.