കെ ആര്‍ അനൂപ്|
Last Modified വെള്ളി, 29 ഏപ്രില്‍ 2022 (08:52 IST)
ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ പരിതസ്ഥിതികള്‍ തുറന്നു കാട്ടുന്ന
ജനഗണമന നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഡ്രൈവിംഗ് ലൈസന്‍സിനുശേഷം പൃഥ്വിരാജും സുരാജും ഒന്നിച്ച ചിത്രം നിരവധി ചോദ്യങ്ങള്‍ പ്രേക്ഷകരോട് ചോദിക്കുന്നുണ്ട്. സിനിമ കാണുന്നവരോട് സ്വയം ചിന്തിക്കാന്‍ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയുടെ ജനഗണമന പറയാതെ പറയുന്നു.ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ.സിനിമയ്ക്ക് കിട്ടുന്ന കയ്യടിക്ക് താന്‍ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാര്‍ മമ്മൂക്കയ്ക്കാണെന്ന് ഡിജോ ജോസ് ആന്റണി.
' #JanaGanaMana സിനിമയ്ക്ക് കിട്ടുന്ന കയ്യടിക്ക് ഞാന്‍ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാര്‍ മമ്മൂക്കയ്ക്കാണ്. മമ്മൂക്കയുടെ നരേഷനോടെ ജനഗണമന സിനിമ തുടങ്ങാന്‍ സാധിച്ചു. മമ്മൂക്കയോട് ഒരായിരം നന്ദി പറയുന്നു ഈ അവസരത്തില്‍... ഒരുപാട് സന്തോഷം,'-ഡിജോ ജോസ് ആന്റണി കുറിച്ചു.