രേണുക വേണു|
Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (19:39 IST)
താരങ്ങളുടെ സോഷ്യല്‍ മീഡിയ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലാകാറുണ്ട്. നടി ജാക്വിലിന് ഫെര്‍ണാണ്ടസിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തൂവെള്ള സാരിയിലാണ് താരം പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
റോസ് റൂം ബ്രാന്‍ഡ് ആണ് ഈ സാരി അവതരിപ്പിച്ചിരിക്കുന്നത്. സാരിക്ക് അനുയോജ്യമായ ആഭരണങ്ങളും താരം ധരിച്ചിട്ടുണ്ട്. ജാക്വിലിന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ഇതിനോടകം ലക്ഷകണക്കിനു ലൈക്കുകള്‍ ലഭിച്ചു.
അതിനിടയിലാണ് ജാക്വിലിന് ധരിച്ചിരിക്കുന്ന സാരിയുടെ വില അറിയാന്‍ ആരാധകര്‍ക്ക് ഒരു മോഹം. റോസ് റൂമിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ സാരിയുടെ വില ലഭ്യമാണ്. 1,30,000 രൂപയാണ് ജാക്വിലിന് ഫെര്‍ണാണ്ടസിന്റെ പുതിയ സാരിയുടെ വില.