തലൈവിയായി കങ്കണ, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നീലിമ ലക്ഷ്മി മോഹൻ| Last Modified ശനി, 23 നവം‌ബര്‍ 2019 (16:37 IST)
താൻ അഭിനയിക്കുന്ന കഥാപാത്രങ്ങൾക്ക് പരിപൂർണ്ണത വരുത്താൻ എന്ത് ത്യാഗവും ചെയ്യുന്ന താരമാണ് ബോളിവുഡ് നടി റണാവത്ത്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ജയലളിതയായി വേഷമിടുന്നത് കങ്കണയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

തലൈവി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എഎല്‍ വിജയ് ആണ്. ചിത്രത്തിൽ ജയലളിതയുടെ രൂപം എങ്ങനെ അവതരിപ്പിക്കും എന്ന് ആരാധകർക്ക് സംശയമുണ്ടായിരുന്നു. പുറത്തുവന്നിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കങ്കണയെ കാണാനേ സാധിക്കില്ല. കങ്കണയുടെ രൂപസാദൃശ്യം പോലുമില്ലാതെ ജയലളിതയായി കങ്കണ മാറിയിരിക്കുകയാണ്.

കങ്കണയെ ജയലളിതയായി രൂപമാറ്റം ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് ആർട്ടിസ്റ്റ് ജേസൺ കോളിൻസാണ്. തലൈവി ആകുന്നതിനായി കങ്കണ കൈക്കൊണ്ട ബുദ്ധിമുട്ടുകൾ നേരത്തേ വൈറലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :