ജയലളിതയാകാൻ ഏറ്റവും അനുയോജ്യ ഞാൻ തന്നെ: നിത്യ മേനോൻ

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 25 നവം‌ബര്‍ 2019 (15:04 IST)
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കായി ഒരുങ്ങുന്ന ‘തലൈവി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ബോളിവുഡ് നടി കങ്കണ റണാവത്ത് ആണ് ജയലളിതായി വേഷമിടുന്നത്. താരത്തിന്റെ മേക്ക് ഓവര്‍ മേക്കപ്പ് ദുരന്തം എന്നാണ് സോഷ്യല്‍മീഡിയ പറഞ്ഞത്. നിരവധി ട്രോളുകളും ഇതിനെതിരെ വന്നിരുന്നു.

ഇപ്പോഴിതാ, ജയലളിതയായി അഭിനയിക്കാന്‍ ഏറ്റവും അനുയോജ്യം താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിത്യ മേനോന്‍. താനും ജയലളിതയുമായി ഏറെ സാമ്യങ്ങളുണ്ടെന്നും നിത്യ പറയുന്നു. സംസാരിക്കുന്ന രീതി, ശീലങ്ങള്‍, മാനറിസങ്ങള്‍, പഠനം എന്നിവയെ കുറിച്ചാണ് ഒരു അഭിമുഖത്തിനിടെ നിത്യ പറഞ്ഞത്.

സംവിധായിക പ്രിയദര്‍ശിനി പ്രഖ്യാപിച്ച ‘ദ അയേണ്‍ ലേഡി’ എന്ന ചിത്രത്തിൽ നിത്യ മേനോന്‍ ആണ് ചിത്രത്തില്‍ നായിക. സംവിധായിക പ്രിയദര്‍ശിനിയും ഈ സാമ്യങ്ങളെ കുറിച്ച് പറഞ്ഞതായും നിത്യ പറയുന്നു. ദ അയേണ്‍ ലേഡിയുടെ പോസ്റ്ററിലെ ജയലളിതയുമായുള്ള നിത്യയുടെ സാമ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :