കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 21 ഡിസംബര്‍ 2022 (15:16 IST)
വിവാഹശേഷം കൂടുതല്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നടി നയന്‍താര. ഞാന്‍ മുമ്പ് ചെയ്തതിനേക്കാള്‍ കൂടുതല്‍ സിനിമകളില്‍ ഞാന്‍ ഒപ്പിട്ടിട്ടുണ്ടെന്ന് കരുതുന്നു, തന്റെ പങ്കാളി പിന്തുണയ്ക്കുന്നതിനാലാണ് തനിക്ക് മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ജോലി ചെയ്യാന്‍ സാധിച്ചതെന്നും നടി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
നയന്‍താര നായികയായെത്തുന്ന ഹൊറര്‍-ത്രില്ലര്‍ ചിത്രം 'കണക്ട്' നാളെ (ഡിസംബര്‍ 22) തിയേറ്ററുകളിലെത്തും. നയന്‍താരയ്ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പുതിയ സിനിമയിലുണ്ട്. വിഘ്‌നേശ് ശിവന്റേയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.