കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 21 ഡിസംബര്‍ 2022 (15:14 IST)
വിവാഹശേഷം സ്ത്രീകളുടെ ജീവിതത്തില്‍ പ്രൊഫഷണല്‍ തലത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് നയന്‍താരയോട് എന്താണ് അഭിപ്രായം എന്ന് ഒരു അഭിമുഖത്തിനിടെ ചോദിച്ചു. നടി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
മാറേണ്ടതുണ്ടോ? എന്ന് താരം ചോദിച്ചു. പുരുഷന്‍മാര്‍ വിവാഹിതരാകുമ്പോള്‍ ഒന്നും മാറുന്നില്ലെന്നും, മാറ്റങ്ങളൊന്നുമില്ലെങ്കിലും സ്ത്രീകളാകുമ്പോള്‍ ആളുകള്‍ വളരെ ആകുലത കാണിക്കാറുണ്ടെന്നും, ആ ചോദ്യം തന്നെ തെറ്റാണെന്നും നയന്‍താര പറഞ്ഞു.ഒരു മാറ്റവും ഉണ്ടാകാന്‍ പാടില്ല. എന്തെങ്കിലും മാറ്റേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, തനിക്ക് തന്റെ ഭര്‍ത്താവ് വിഘ്‌നേഷ് ശിവനെ ഒമ്പത് വര്‍ഷമായി അറിയാമെന്നും ഇപ്പോള്‍ വിവാഹിതരായി എന്ന വ്യത്യാസമേ ഉള്ളൂ. താന്‍ ഇപ്പോഴും ജോലി ചെയ്യുന്നതിനാല്‍ തനിക്ക് പ്രൊഫഷണലായി ഒന്നും മാറിയിട്ടില്ലെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.
നയന്‍താര നായികയായെത്തുന്ന ഹൊറര്‍-ത്രില്ലര്‍ ചിത്രം 'കണക്ട്' നാളെ (ഡിസംബര്‍ 22) തിയേറ്ററുകളിലെത്തും.