എന്നെ വേലക്കാരിയായല്ലാതെ ചിന്തിക്കാൻ പറ്റില്ലായിരുന്നു, നോ പറയാനാകത്ത അവസ്ഥയായിരുന്നു: തിലോത്തമ ഷോമെ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 ജൂലൈ 2023 (20:41 IST)
സര്‍ എന്ന ഒരൊറ്റ സിനിമയിലൂടെ സിനിമാപ്രേമികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് തിലോത്തമ ഷോമെ. ചിത്രത്തിലെ വേലക്കാരിയായുള്ള താരത്തിന്റെ പ്രകടനം ഒരുപാട് പ്രശംസ നേടികൊടുത്തിരുന്നു. എന്നാല്‍ ഈ കഥാപാത്രത്തിന്റെ വിജയത്തിന് പിന്നാലെ തനിക്ക് വേലക്കാരിയായി മാത്രമാണ് വേഷം ലഭിച്ചിരുന്നതെന്ന് തുറന്ന് പറയുകയാണ് താരം. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയത് എന്നതിനാല്‍ നോ പറയാനാകാത്ത അവസ്ഥയിലായിരുന്നുവെന്നും തിലോത്തമ പറഞ്ഞു. നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രമായ ലസ്റ്റ് സ്‌റ്റോറീസ് 2വുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

എനിക്ക് വേറെ ജോലി ഇല്ലായിരുന്നു. ജീവിച്ചുപോകാന്‍ മറ്റ് വഴികളില്ല. കുറച്ച് നാള്‍ കഴിഞ്ഞ് വാടക കൊടുക്കാനുള്ള ബാങ്ക് ബാലന്‍സ് ആയപ്പോള്‍ എനിക്ക് ദേഷ്യം തോന്നി. ഞാന്‍ പണക്കാരിയോ പാവപ്പെട്ടവളോ അല്ല അപ്പര്‍ മിഡില്‍ ക്ലാസിലുള്ള ആളാണ്. പക്ഷേ എന്നും ജോലിക്കാരിയായ കഥാപാത്രങ്ങളെ എനിക്ക് ലഭിക്കുന്നുള്ളു. എനിക്ക് കുറച്ച് പണക്കാരികളായ കഥാപാത്രങ്ങളെ തരു. തിലോത്തമ ഷോമെ പറയുന്നു. മണ്‍സൂണ്‍ വെഡ്ഡിങ്ങ്‌സ് എന്ന സിനിമയില്‍ വേലക്കാരിയുടെ വേഷത്തിലാണ് താരം അഭിനയരംഗത്തെത്തിയത്. തിരിച്ചുവരവില്‍ സര്‍ എന്ന സിനിമയിലെ വേലക്കാരിയുടെ റോളിലാണ് വീണ്ടും ശ്രദ്ധ ലഭിക്കുന്നത്. അടുത്തിടെ ഇറങ്ങിയ നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രമായ ലസ്റ്റ് സ്‌റ്റോറീസില്‍ ഒരു വ്യത്യസ്തവേഷത്തിലാണ് തിലോത്തമ എത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :