'ഗ്ലാമറസ് ജീവിതമല്ല സിനിമയിലെത്തിച്ചത്', അധികം ആളുകള്‍ക്ക് അറിയാത്ത വിശേഷങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍ !

കെ ആര്‍ അനൂപ്| Last Modified ശനി, 13 മാര്‍ച്ച് 2021 (09:18 IST)

കല്യാണി പ്രിയദര്‍ശന്‍- പ്രണവ് മോഹന്‍ലാല്‍ ഒന്നിക്കുന്ന ചിത്രമാണ് ഹൃദയം. തന്റെ ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി കല്യാണി പ്രിയദര്‍ശന്‍ അറിയിച്ചു. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളില്‍ ചിലതാണെന്നും നടി പറഞ്ഞു. ഒപ്പം ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും പങ്കുവെച്ചു.
സിനിമയില്‍ എത്താനുള്ള കാരണവും താരം വെളിപ്പെടുത്തി.

'ഹൃദയം എന്ന സിനിമയിലെ എന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.ഒരുപാട് ആളുകള്‍ക്ക് ഇത് അറിയില്ല, സിനിമയുടെ ഭാഗമാകാന്‍ എന്നെ പ്രേരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ ഇന്‍ഡസ്ട്രിയിലെ ഗ്ലാമറസ് ജീവിതമല്ല. എന്റെ അവധിക്കാലങ്ങള്‍ കൂടുതലും സെറ്റുകളില്‍ ചെന്ന് അച്ഛനെ സന്ദര്‍ശിക്കുന്നതായിരുന്നു. അദ്ദേഹം തന്റെ നല്ല സുഹൃത്തുക്കളോടൊപ്പം നിരന്തരം തമാശ പറയുകയും ചിരിക്കുകയും ചെയ്തു. അവര്‍ ഏറ്റവും സന്തുഷ്ടരായ ആളുകളായിരുന്നു. അദ്ദേഹം ജോലി ചെയ്യുന്ന ആ നിമിഷങ്ങളിലാണ് ഞാന്‍ ഈ സ്വപ്നം രൂപപ്പെടുത്തിയത്. എനിക്ക് വളരാനും ഇത്തരത്തിലുള്ള ജീവിതം നയിക്കാനും ഞാന്‍ ആഗ്രഹിച്ചു. കഴിഞ്ഞ രണ്ട് മാസമായി, അച്ഛന്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതുപോലെ ജോലി ചെയ്യുവാനും സ്വപ്നം സാക്ഷാത്കരിക്കാനും എനിക്ക് അവസരം ലഭിച്ചു. അവരെല്ലാവരും കുടുംബം പോലെ തോന്നുന്ന ആളുകളുമായി.


ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളില്‍ ചിലതാണ്. ഞാന്‍ എല്ലാവരെയും മിസ്സ് ചെയ്യാന്‍ പോകുന്നു.'-കല്യാണി പ്രിയദര്‍ശന്‍ കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :