8 കോടി മുടക്കി നിര്‍മ്മിച്ച പടം, 'ഹൃദയം' എത്ര കളക്ഷന്‍ നേടിയെന്നറിയാമോ ?

കെ ആര്‍ അനൂപ്| Last Modified ശനി, 28 മെയ് 2022 (14:55 IST)

ജനുവരി 21-നാണ് ഹൃദയം തിയേറ്ററുകളിലെത്തിയത്.റിലീസ് ചെയ്ത് 101 ദിവസം പിന്നിട്ട സിനിമയുടെ വിജയം സെക്‌സ് നിര്‍മാതാക്കള്‍ ഈയടുത്താണ് ആഘോഷിച്ചത്.ഞായറാഴ്ചകളില്‍ ഷോ ഇല്ലാഞ്ഞിട്ടും ധൈര്യത്തോടെ സിനിമ തിയേറ്ററുകളില്‍ തന്നെ എത്തിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍. എന്നിട്ടും ചിത്രം 50 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കി.8 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.
വിനീത് ശ്രീനിവാസന്റെയും നിര്‍മ്മാതാക്കളുടെയും ധൈര്യമാണ്
റിലീസ് മാറാതെ ഹൃദയം തിയറ്ററില്‍ എത്തിച്ചത്.

\സ്വന്തം സിനിമയോടുള്ള വിശ്വാസമാണ് ആ തീരുമാനത്തിന് പിന്നില്‍.അതിനെല്ലാം ഉപരിയായി 'ഹൃദയം' തിയറ്ററുകളിലെത്തിക്കാന്‍ ധൈര്യം പകര്‍ന്നത് സുചിത്ര മോഹന്‍ലാലിനെന്ന് നിര്‍മ്മാതാവുമായ വിശാഖ് സുബ്രഹ്‌മണ്യം പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :