ഒരു വര്‍ഷം മുമ്പ് ഹൃദയത്തിന്റെ നിര്‍മ്മാതാവ് പറഞ്ഞത് ഇന്ന് യാഥാര്‍ഥ്യമായി, കുറിപ്പുമായി വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 മാര്‍ച്ച് 2022 (15:10 IST)

വിനീത് ശ്രീനിവാസന്റെ ഹൃദയം പുതിയ ഉയരങ്ങളിലേക്ക്. തിയേറ്ററുകളിലും ഒ.ടി.ടിയില്ലും വന്‍ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ റീമേക്ക് അവകാശം വളരെ വേഗം വിറ്റുപോയി. ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലേക്കുള്ള റീമേക്ക് അവകാശം ധര്‍മ്മ പ്രൊഡക്ഷന്‍സും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്ന് സ്വന്തമാക്കി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഹൃദയത്തിന്റെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം തന്നോട് പറഞ്ഞ ഒരു കാര്യം അതേപോലെ ഈ വര്‍ഷം സംഭവിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍ പറയുന്നു.

വിനീത് ശ്രീനിവാസന്റെ വാക്കുകള്‍

കഴിഞ്ഞ വര്‍ഷം, ഹൃദയത്തിന്റെ റിലീസിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍, വിശാഖ് സുബ്രഹ്മണ്യം ഒരു രാത്രി എന്നോട് ചോദിച്ചു, ''വിനീത്, നമ്മുടെ സിനിമ റിലീസ് ചെയ്യുമ്പോള്‍ കരണ്‍ ജോഹര്‍ അത് കണ്ട് ഹിന്ദിയിലേക്ക് റീമേക്ക് അവകാശം നമ്മളോട് ചോദിക്കുമെന്ന് നീ വിചാരിക്കുന്നുണ്ടോ? ഞാന്‍ വിശാഖിനോട് പറഞ്ഞു, ''നീ ഒന്ന് ഉറങ്ങണം (പോയി കിടന്നുറങ്ങേടാ)''.ഇപ്പോള്‍, ഇത് യാഥാര്‍ത്ഥ്യമായി. ഇതാണ് സംഭവിച്ചത്..ദൈവമേ നന്ദി! ഹൃദയത്തിന്റെ മുഴുവന്‍ ടീമിനും നന്ദി!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :