സാരിയില്‍ തിളങ്ങി ഹണി റോസ്; ചിത്രങ്ങള്‍, വീഡിയോ

രേണുക വേണു| Last Modified വെള്ളി, 10 ജൂണ്‍ 2022 (20:14 IST)

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സാരിയില്‍ അതീവ സുന്ദരിയായാണ് ഹണി റോസിനെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് അഭിനയരംഗത്തേക്ക് എത്തിയത്. അന്ന് പത്താം ക്ലാസിലാണ് ഹണി റോസ് പഠിച്ചിരുന്നത്.
1991 മേയ് ഒന്‍പതിനാണ് ഹണി റോസ് ജനിച്ചത്. ഇടുക്കി ജില്ലയിലെ തൊടുപുഴ മൂലമറ്റമാണ് ഹണിയുടെ സ്വദേശം. ബോയ്ഫ്രണ്ടിന് ശേഷം 2012 ല്‍ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ് ഹണി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ചങ്ക്സ്, അവരുടെ രാവുകള്‍, കനല്‍, കുമ്പസാരം തുടങ്ങിയ സിനിമകളാണ് ഹണിയുടേതായി അവസാനം പുറത്തിറങ്ങിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :