സ്വിം സ്യൂട്ടില്‍ ഹോട്ടായി നടി ഇഷ തല്‍വാര്‍

രേണുക വേണു| Last Modified വെള്ളി, 10 ജൂണ്‍ 2022 (16:01 IST)

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി മലയാളി ഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് ഇഷ തല്‍വാര്‍. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും ഇഷ പിന്നീട് തിളങ്ങി.
സോഷ്യല്‍ മീഡിയയിലും ഇഷ സജീവ സാന്നിധ്യമാണ്. തന്റെ കിടിലന്‍ ചിത്രങ്ങള്‍ ഇഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇഷയുടെ സ്വിം സ്യൂട്ടിലുള്ള ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
രണം, ബാംഗ്ലൂര്‍ ഡെയ്‌സ്, ടു കണ്‍ട്രീസ്, ബാല്യകാല സഖി തുടങ്ങിയ ചിത്രങ്ങളിലും ഇഷ പ്രധാനവേഷങ്ങളിലെത്തി. രണമാണ് അവസാന മലയാള ചിത്രം. ഹിന്ദി ചിത്രം ആര്‍ട്ടിക്കിള്‍ 15 ലെ ഇഷയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകളില്‍ അഭിനയിക്കുന്നതിനിടെ തന്നെ വെബ് സീരീസിലും ഇഷ എത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :