ബൈലവൻ രംഗനാഥൻ തന്നെ പറ്റി മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു, പിന്നിൽ ധനുഷും വെങ്കട് പ്രഭുവും! ആരോപണവുമായി സുചിത്ര

അഭിറാം മനോഹർ| Last Modified വെള്ളി, 10 ജൂണ്‍ 2022 (19:00 IST)
നടനും യൂട്യൂബറുമായ രംഗനാഥനെതിരെ പോലീസിൽ പരാതി നൽകി ഗായിക സുചിത്ര. യൂട്യൂബ് ചാനൽ വഴി തന്നെപ്പറ്റി ഇയാൾ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാണ് സുചിത്രയുടെ പരാതി. ഇതിന് പിന്നിൽ ധനുഷ്,സംവിധായകൻ വെങ്കട് പ്രഭു, മുൻ ഭർത്താവും നടനുമായ കാർത്തിക് കുമാറുമാണെന്നുമാണ് സുചിത്രയുടെ ആരോപണം.

താൻ ഒരു മയക്കുമരുന്ന് ഉപയോഗിക്കുന്നവളാണെന്നും മാനസികരോഗിയാണെന്നും പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കുന്നവളാണെന്നുമാണ്
ഇയാൾ പ്രചരിപ്പിച്ചത്. സിനിമയിൽ അവസരങ്ങൾക്കായി കിടക്ക പങ്കുവെയ്ക്കാൻ മടിക്കാത്ത വ്യക്തിയാണെന്നും ഇയാൾ പറയുന്നു. ഇയാളെ വിളിച്ചപ്പോൾ മുൻ ഭർത്താവായ കാർത്തിക് കുമാറിന്റെ അഭിമുഖത്തിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചതെന്നാണ് ഇയാൾ പറഞ്ഞതെന്നും പറയുന്നു.

ധനുഷ് കസ്തൂരിരാജ, വെങ്കട് പ്രഭു, കാര്‍ത്തിക് കുമാര്‍ എന്നിവര്‍ക്ക് ബൈലവന്‍ രംഗനാഥനുമായി ബന്ധമുണ്ടെന്ന്
താൻ കരുതുന്നതായും പരാതിയിൽ സുചിത്ര പറയുന്നു. വർഷങ്ങൾക്ക് മുൻപ് തന്റെ ട്വിറ്റര് അക്കൗണ്ട് ഹാക്ക് ചെയ്ത് വിവാദമുണ്ടാക്കിയവർ തന്നെയാണ് ഇപ്പോൾ ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും സുചിത്ര പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :