ഹൃദയത്തിൽ തൊട്ട സംഗീതം ഇനി തെലുങ്കിലേക്കും, ഹിഷാമിന്റെ അരങ്ങേറ്റം വിജയ് ദേവരക്കൊണ്ട ചിത്രത്തിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 21 ഏപ്രില്‍ 2022 (21:45 IST)
മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം എന്ന ചിത്രം. പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ പ്രധാന കാരണമായത് ചിത്രത്തിലെ ഗാൻഅങ്ങളായിരുന്നു. ഹിഷാം അബ്‌ദുൾ വഹാബ് ആയിരുന്നു പ്രേക്ഷകർ നെഞ്ചേറ്റിയ സിനിമയുടെ സംഗീതത്തിന്റെ അമരക്കാരൻ.

ഇപ്പോഴിതാ തന്റെ സംഗീതം മറ്റ് ഭാഷകളിലേക്കും കൊണ്ടുപോകാൻ ഒരുങ്ങുകയാണ് ഹിഷാം. സാമന്ത – വിജയ് ദേവരക്കൊണ്ട ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഹിഷാം. എ.ആര്‍. റഹ്മാന്‍, അനിരുദ്ധ് എന്നിവരെയാണ് ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അവസാനം അത് ഹിഷാമിലേക്ക് എത്തുകയായിരുന്നു.

അതേസമയം
ബോളിവുഡിലേക്ക് ഹൃദയം റീമേക്കിന് ഒരുങ്ങുകയാണ്. ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :