അനുബന്ധ വാര്‍ത്തകള്‍
- ദിലീപിന്റെ ആറ് ഫോണുകള്‍ തിങ്കളാഴ്ച ഹാജരാക്കണമെന്ന് കോടതി
- ഫോണ്‍ തന്നില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം തള്ളുമെന്ന് കോടതി; ഫോണില്‍ ഭാര്യയുമായുള്ള സംഭാഷണമുണ്ടെന്നും തരാന്‍ ബുദ്ധിമുട്ടുണ്ടെന്നും ദിലീപ്
- ദിലീപ് ഫോൺ കൈമാറത്തതെന്തെന്ന് കോടതി, മുൻഭാര്യയുമായുള്ള സംഭാഷണങ്ങളുള്ള ഫോൺ തരാനാകില്ലെന്ന് ദിലീപ്
- നടിയെ അക്രമിച്ച കേസ്: വിചാരണ നടപടികൾ അന്തിമഘട്ടത്തിലെന്ന് സർക്കാർ സുപ്രീംകോടതിയിൽ
- ദിലീപ് തയ്യാറായാല്‍ സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം:ജോണി ആന്റണി
ഫോണ്‍ തിങ്കളാഴ്ച ഹാജരാക്കണമെന്ന് കോടതി, ചൊവ്വാഴ്ച മതിയോ എന്ന് ദിലീപ്; മാറി ചിന്തിക്കേണ്ടിവരുമെന്ന് കോടതിയുടെ മുന്നറിയിപ്പ്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ഹൈക്കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. ദിലീപ് ഉടന്‍ എല്ലാ ഫോണുകളും കൈമാറണമെന്ന് ഹൈക്കോടതി പറഞ്ഞു. സഹകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
തിങ്കളാഴ്ച തന്നെ ഫോണുകള്‍ കൈമാറണമെന്നാണ് കോടതി ദിലീപിനോട് പറഞ്ഞത്. തിങ്കളാഴ്ച ഫോണുകള്‍ കൈമാറാന്‍ ബുദ്ധിമുട്ടുണ്ടെന്നും ചൊവ്വാഴ്ച മതിയോ എന്നും ദിലീപ് ചോദിച്ചു. ഫോണുകള്‍ മുംബൈയിലാണ്, അതുകൊണ്ട് ചൊവ്വാഴ്ച എത്തിക്കാമെന്നാണ് ദിലീപ് അറിയിച്ചത്. എന്നാല്‍, പറ്റില്ലെന്ന് കോടതി പറഞ്ഞു. ആരെയെങ്കിലും അയച്ച് ഫോണുകള്‍ എത്തിക്കണമെന്നും കോടതി ദിലീപിനോട് ആവശ്യപ്പെട്ടു.