ദിലീപിന്റെ ആറ് ഫോണുകള്‍ തിങ്കളാഴ്ച ഹാജരാക്കണമെന്ന് കോടതി

രേണുക വേണു| Last Modified ശനി, 29 ജനുവരി 2022 (12:50 IST)

ദിലീപും കൂട്ടുപ്രതികളും ആറ് ഫോണുകള്‍ തിങ്കളാഴ്ച 10.15ന് ഹാജരാക്കണമെന്ന് കോടതി ഉത്തരവ്. മുദ്രവച്ച കവറില്‍ ഹൈക്കോടതി റജിസ്ട്രാര്‍ക്കു നല്‍കണം. താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് ദിലീപ് പറയുന്ന ഫോണ്‍ ഒഴിവാക്കി. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും. ഫോണുകള്‍ മുംബൈയിലാണ്, അതുകൊണ്ട് ചൊവ്വാഴ്ച എത്തിക്കാമെന്ന് ദിലീപ് അറിയിച്ചു. എന്നാല്‍, പറ്റില്ലെന്ന് കോടതി പറഞ്ഞു. ആരെയെങ്കിലും അയച്ച് ഫോണുകള്‍ എത്തിക്കണമെന്നും കോടതി ദിലീപിനോട് ആവശ്യപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :