എച്ച്‌ബിഒ ഇന്ത്യയിലെ സംപ്രേക്ഷണം അവസാനിപ്പിച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2020 (20:04 IST)
അമേരിക്കൻ ടെലിവിഷൻ ചാനലുകളായ എച്ച്‌ബിഒ, ഡബ്യുബി എന്നിവ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ സംപ്രേക്ഷണം അവസാനിപ്പിക്കുന്നു. ഉടമസ്ഥരായ വാര്‍ണര്‍ മീഡിയ ഇന്‍റര്‍നാഷണലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്ക് പുറമെ പാകിസ്‌താനിലാണ് എച്ച്‌ബിഒ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇന്ത്യയ്ക്കും പാകിസ്താനും പുറമെ ബംഗ്ലാദേശിലും മാലിദ്വീപിലുമാണ് ഡബ്ല്യുബി സംപ്രേഷണം അവസാനിപ്പിക്കുന്നത്. ഡിസംബർ 15ഓടെ ഇരുചാനലുകളും ഈ രാജ്യങ്ങളിൽ സംപ്രേക്ഷണം അവസാനിപ്പിക്കും.

അതേസമയം വാർണർ മീഡിയയുടെ കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്കും' 'പോഗോ'യും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സംപ്രേഷണം തുടരും. ഇന്ത്യയിൽ കുട്ടികളുടെ ചാനലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് വാർണർ മീഡിയ അറിയിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട ഇന്ത്യയിലെ സംപ്രേഷണകാലമാണ് എച്ച്ബിഒ ഇതോടെ അവസാനിപ്പിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രേക്ഷകരുടെ മാറ്റവും കൊവിഡ് പ്രതിസന്ധിയുമാണ് ഈ തീരുമാനത്തിലേക്ക് വാർണർ മീഡിയയെ നയിച്ചതെന്നാണ് സൂചന. അതേസമയം ഇന്ത്യയില്‍ ഡിസ്‍നി + ഹോട്ട്സ്റ്റാറുമായുള്ള കരാര്‍ അനുസരിച്ചുള്ള കണ്ടന്‍റ് ഷെയറിംഗ് ഇനിയും തുടരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :