രാജ്യത്തെ കൊവിഡ് രോഗമുക്തര്‍ 62 ലക്ഷം കടന്നു

ശ്രീനു എസ്| Last Updated: ബുധന്‍, 14 ഒക്‌ടോബര്‍ 2020 (19:18 IST)
രാജ്യത്ത് കൊവിഡ് ബാധിച്ചവരില്‍ 87 ശതമാനം പേരും രോഗമുക്തരായി. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവു വന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. രോഗമുക്തരായവരുടെ എണ്ണം 62 ലക്ഷം കടന്നിട്ടുണ്ട്. ഒന്‍പതു ലക്ഷത്തിനു താഴെയാണ് നിലവിലെ രോഗികളുടെ എണ്ണം.

എന്നാല്‍ ശൈത്യകാലത്തെ മുന്നില്‍ കണ്ട് കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ശൈത്യകാലത്താണ് ശ്വാസകോശ രോഗങ്ങള്‍ അധികമായി ഉണ്ടാകുന്നത്. ഇന്നലെ 55342 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :