അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തിനായി തോക്ക് എടുക്കാനും തയ്യാര്‍, അഫ്രീദി അയാളുടെ രാജ്യപരിധിക്കുള്ളില്‍ നില്‍ക്കണം; പൊട്ടിത്തെറിച്ച് ഹര്ഭജന്
- അനുരാഗ് കശ്യപിന്റെയും താപ്സിയുടെയും വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
- 'അതില്‍ നിന്നാണ് 'ദൃശ്യം 2'ലെ മറ്റ് ട്വിസ്റ്റുകള്‍ ഉണ്ടായത്', ക്ലൈമാക്സിന് മുമ്പത്തെ വലിയ ട്വിസ്റ്റിനെ കുറിച്ച് മോഹന്‍ലാല്‍ !
- ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമ തിരക്കുകളിലേക്ക് ഗൗതമി നായര്‍, ജയസൂര്യയുടെ 'മേരി ആവാസ് സുനോ' ഒരുങ്ങുന്നു
- ഫഹദിന്റെ 'മാലിക്' നിവിന്റെ 'തുറമുഖം' എന്നീ ചിത്രങ്ങളുമായി ഏറ്റുമുട്ടാന്‍ മോഹന്‍ലാലിന്റെ 'മരക്കാര്‍',മെയ് 13-ന് മൂന്ന് വമ്പന്‍ ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക്
സിനിമയിലും ഹര്ഭജന് സിംഗ് ക്രിക്കറ്റ് താരം, സൗഹൃദത്തിന്റെ കഥയുമായി 'ഫ്രണ്ട്ഷിപ്പ്' വരുന്നു
ക്രിക്കറ്റ് മാത്രമല്ല അഭിനയവും തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹര്ഭജന് സിംഗ്. അദ്ദേഹം ആദ്യമായി നായകനായെത്തുന്ന ചിത്രമാണ് 'ഫ്രണ്ട്ഷിപ്പ്'. ഇപ്പോഴിതാ ചിത്രത്തിലെ ടീസര്‍ യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ്. ആക്ഷനും പ്രണയവും ഇടയ്ക്ക് ഇത്തിരി ക്രിക്കറ്റും ചേര്‍ന്ന അടിപൊളി എന്റര്ടെയ്നറായിരിക്കുമിത്.2020ല്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊറോണ വ്യാപനത്തെ തുടര്‍ന്ന് നീളുകയായിരുന്നു.
ചിത്രത്തിന്റെ ടൈറ്റില്‍ പോലെ തന്നെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഹര്ഭജന് സിംഗ് മികച്ച പ്രകടനം തന്നെ കാഴ്ച വെക്കുന്നുണ്ട്.തമിഴ്താരം അര്‍ജ്ജുനും ലോസ്ലിയയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ജോണ്‍ പോള്‍ രാജ്, ഷാം സൂര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സിയാന്റോ സ്റ്റുഡിയോ ചിത്രം നിര്‍മ്മിക്കുന്നു.തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.