1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Happy Birthday Rima Kallingal

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി റിമ കല്ലിങ്കലിന്റെ പ്രായം അറിയുമോ?

Rima Kallingal
കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ മികവ് തെളിയിച്ച അഭിനേത്രിയാണ് റിമ കല്ലിങ്കല്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1984 ജനുവരി 18 നാണ് റിമയുടെ ജനനം. തന്റെ 38-ാം ജന്മദിനമാണ് റിമ ഇന്ന് ആഘോഷിക്കുന്നത്. 
 
മോഡലിങ്ങിലൂടെയാണ് റിമ സിനിമാ രംഗത്തേക്ക് എത്തിയത്. തൃശൂര്‍ സ്വദേശിനിയാണ്. ജേര്‍ണലിസത്തില്‍ ബിരുദധാരിയായ റിമ 2008 ലെ മിസ് കേരള മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. 
 
2009 ല്‍ പുറത്തിറങ്ങിയ ഋതുവാണ് റിമയുടെ ആദ്യ സിനിമ. പിന്നീട് 22 ഫീമെയില്‍ കോട്ടയം. കേരള കഫേ, നീലത്താമര, ഹാപ്പി ഹസ്ബന്റ്‌സ്, സിറ്റി ഓഫ് ഗോഡ്, ഏഴ് സുന്ദര രാത്രികള്‍ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു. സംവിധായകന്‍ ആഷിഖ് അബുവാണ് റിമയുടെ ജീവിതപങ്കാളി. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഫോട്ടോഷൂട്ടിനിടെ ഡാന്‍സ് കളിക്കാന്‍ തോന്നിയാല്‍ എന്ത് ചെയ്യും? മാളവികയുടെ ഡാന്‍സ് വീഡിയോയും ചിത്രങ്ങളും വൈറല്‍