ദുല്‍ഖറിന്റെ അടുത്ത സുഹൃത്ത്... സണ്ണിക്ക് എത്ര വയസ്സായി ? സിനിമയില്‍ എത്തിയത് ഒന്നിച്ച്

കെ ആര്‍ അനൂപ്| Last Modified ശനി, 19 ഓഗസ്റ്റ് 2023 (11:05 IST)
ദുല്‍ഖറും സണ്ണി വെയ്‌നും അടുത്ത സുഹൃത്തുക്കളാണ്. സെക്കന്റ് ഷോയിലൂടെ അഭിനയ ജീവിതം തുടങ്ങിയ ഇരുവരുടെയും സൗഹൃദത്തിനും അത്രയും തന്നെ പഴക്കമുണ്ട്.'അനുഗ്രഹീതന്‍ ആന്റണി' വലിയ വിജയമായപ്പോള്‍ സണ്ണിയെക്കാള്‍ ഏറ്റവും അധികം സന്തോഷിച്ചത് ദുല്‍ഖറാണ്.വികാരഭരിതനായി സണ്ണി വെയ്ന്‍ ദുല്‍ഖര്‍ സല്‍മാനെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
സണ്ണിയുടെ 40-ാം ജന്മദിനം ആണ് ഇന്ന്. രാവിലെ മുതലേ അദ്ദേഹത്തെ ആശംസകള്‍ നേര്‍ന്നു കൊണ്ട് സുഹൃത്തുക്കളും ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ എത്തി. 19 ആഗസ്റ്റ് 1983നാണ് നടന്‍ ജനിച്ചത്.
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും അദ്ദേഹം തിളങ്ങി. മുപ്പതില്‍ കൂടുതല്‍ സിനിമകളില്‍ സണ്ണി ഇതിനകം അഭിനയിച്ചു കഴിഞ്ഞു.കൊ ഞാ ചാ,അന്നയും റസൂലും,നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി,പോക്കിരി സൈമണ്‍, ആടു 2, ചതുര്‍മുഖം, അനുഗ്രഹീതന്‍ ആന്റണി കുറുപ്പ്, അപ്പന്‍ വരെ എത്തി നില്‍ക്കുകയാണ് സണ്ണി വെയ്‌നിന്റെ അഭിനയജീവിതം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :