'ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായ ബിബിന്‍ ജോര്‍ജ്'; കൂട്ടുകാരന് പിറന്നാള്‍ ആശംസകളുമായി വിഷ്ണു ഉണ്ണികൃഷ്ണന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 മാര്‍ച്ച് 2023 (12:05 IST)
ഒരുമിച്ച് തുടങ്ങി സിനിമയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ താരങ്ങളാണ് വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും. തന്റെ ഉറ്റസുഹൃത്തായ ബിബിനിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് വിഷ്ണു.
ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്ത വെടിക്കെട്ട് തിയേറ്ററുകളിലെ പ്രദര്‍ശനം അവസാനിപ്പിച്ച് ഒ.ടി.ടി റിലീസിനായി ഒരുങ്ങുകയാണ്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് എഴുതിയതാണ്.രണ്ട്, കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്നീ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് വിഷ്ണു. 'തിരിമാലി' എന്ന ചിത്രമാണ് ബിബിന്‍ ജോര്‍ജിന്റെതായി ഒരുങ്ങുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :