വിജയ്യുടെ കൂടെ അഭിനയിക്കണം, മലയാളത്തില്‍ ഉണ്ണിമുകുന്ദന്റെ അനിയത്തിയായി വേഷമിടണം:ഹനാന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (10:13 IST)

ഹനാന്‍ എന്ന പെണ്‍കുട്ടിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.കൊച്ചി തമ്മനത്ത് സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍ക്കാന്‍ നില്‍ക്കുന്ന ഹനാന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നൊരു കാലമുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം തുറന്ന് പറയുകയാണ് താരം.

വിജയ്യുടെ കൂടെ അഭിനയിക്കണമെന്നതാണ് അവരുടെ ഏറ്റവും വലിയ ആഗ്രഹം. ഇനിയിപ്പോള്‍ മലയാള സിനിമയില്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഉണ്ണി മുകുന്ദന്റെ ഒപ്പം അഭിനയിക്കാനാണ് താരത്തിന്റെ ഇഷ്ടം.അദ്ദേഹത്തിന്റെ അനിയത്തിയായി അഭിനയിക്കണം എന്നാണ് ഹനാന്‍ പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :