വിദേശത്ത് നിന്ന് വൻതുക നേടി 'ഗുരുവായൂർ അമ്പലനടയിൽ'; കളക്ഷൻ റിപ്പോർട്ട്

'Guruvayoor Ambalanadayi
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 ജൂണ്‍ 2024 (15:24 IST)
'Guruvayoor Ambalanadayi
പൃഥ്വിരാജ്-ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്ത ഗുരുവായൂർ അമ്പലനടയിൽ വൻ വിജയമായി മാറി. വൻ കുതിപ്പാണ് ആഗോളതലത്തിൽ ചിത്രം കാഴ്ചവെക്കുന്നത്. 90 കോടി രൂപയിലധികം സിനിമ നേടി.34 കോടി രൂപയിലധികം വിദേശത്ത് നിന്ന് സ്വന്തമാക്കിട്ടുണ്ട്.
 
2024ലെ കേരളത്തിലെ ഓപ്പണിങ് കളക്ഷന്റെ കാര്യത്തിൽ ഗുരുവായൂർ അമ്പലനടയിൽ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്.
 
വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് ഓപ്പണിങ് കളക്ഷൻ 16 കോടിയിലധികം നേടിയ ആടുജീവിതം ആണ്. 8 കോടിയിലധികം നേടി ഗുരുവായൂരമ്പല നടയിൽ രണ്ടാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു.
ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :