'മമ്മുക്കയുടെ പ്രിയതോഴന്‍',പുഴു നിര്‍മ്മാതാവ്,ജോര്‍ജിന്റെ ജന്മദിനം റോഷാക്ക് സെറ്റില്‍ ആഘോഷമാക്കി മെഗാസ്റ്റാര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 ജൂണ്‍ 2022 (14:46 IST)

'ജോര്‍ജിന്റെ നമ്പറില്ലേ ?
എന്ത് ആവശ്യം ഉണ്ടേലും ജോര്‍ജ് നോട് പറഞ്ഞാ മതി'- മമ്മൂട്ടി പുഴു സംവിധായക രത്തീനയോട് പറഞ്ഞ വാക്കുകളാണ്. 'മമ്മുക്കയുടെ പ്രിയതോഴന്‍'- ജോര്‍ജിന് എന്നാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് നിര്‍മ്മാതാവ് എന്‍ എം ബാദുഷ കുറിച്ചത്. മമ്മൂട്ടി തന്നെ തന്റെ പ്രിയപ്പെട്ട ജോര്‍ജിനെ ആശംസകള്‍ നേര്‍ന്നു.
ജോര്‍ജിന്റെ ജന്മദിനം റോഷാക്ക് സെറ്റില്‍ മമ്മൂട്ടി കേക്ക് മുറിച്ച് ആഘോഷിച്ചു.നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സെറ്റില്‍ ഇന്ന് ആഘോഷത്തിന്റെ ദിവസമായിരുന്നു.
മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമ ജീവിതം ജോര്‍ജ് ആരംഭിച്ചു. മലയാളസിനിമയില്‍ 3 ദശാബ്ദത്തില്‍ കൂടുതലായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു.പാലേരി മാണിക്യത്തില്‍ ശ്രീ മമ്മൂട്ടിക്ക് വേണ്ടി ശ്രീ ജോര്‍ജ് തയ്യാറാക്കിയ വൈവിധ്യമാര്‍ന്ന വേഷപ്പകര്‍ച്ചകള്‍ അദ്ദേഹത്തിന്
ദേശീയ ശ്രദ്ധ നേടിക്കൊടുത്തു.നിര്‍മ്മാണ മേഖലയിലേക്ക് പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ച ശ്രീ ജോര്‍ജ്
അച്ഛാ ദിന്‍, ഇമ്മാനുവല്‍, ലാസ്റ്റ് സപ്പര്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണത്തിലൂടെ ചലച്ചിത്രമേഖലയിലെ തന്റെ സാന്നിധ്യം ഊട്ടിയുറപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :