ഷൂട്ടിംഗ് ലൊക്കേഷനില്‍ മമ്മൂട്ടി,'രാജാധിരാജ'യ്ക്ക് ശേഷം പുറത്തിറങ്ങിയ ചിത്രം, സിനിമ ഏതെന്ന് മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (08:59 IST)
'രാജാധിരാജ'യ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് മാസ്റ്റര്‍പീസ്. പുലിമുരുകന്‍ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ സിനിമ 2017ലാണ് പുറത്തിറങ്ങിയത്. മെഗാസ്റ്റാറിന്റെ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണിനെ ആരാധകര്‍ ഏറ്റെടുത്തു.

മമ്മൂട്ടിയെ കൂടാതെ സന്തോഷ് പണ്ഡിറ്റ്, ഉണ്ണി മുകുന്ദന്‍, മുകേഷ്, വരലക്ഷ്മി ശരത്കുമാര്‍, പൂനം ബജ്വ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.


ദീപക് ദേവ് സിനിമയ്ക്ക് സംഗീതമൊരുക്കി.2017 ഡിസംബര്‍ 21നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.കൊല്ലം, കൊച്ചി തുടങ്ങിയ ഇടങ്ങള്‍ ആയിരുന്നു ലൊക്കേഷനുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :