അഭിറാം മനോഹർ|
Last Modified വ്യാഴം, 1 ഫെബ്രുവരി 2024 (17:18 IST)
2024ന്റെ ആദ്യമാസം അവസാനിക്കുമ്പോള്‍ എബ്രഹാം ഓസ്ലര്‍, മലൈക്കോട്ടെ വാലിബന്‍ എന്നീ സിനിമകളാണ് മലയാളത്തില്‍ നിന്നും ചര്‍ച്ചയായത്. ഓസ്ലര്‍ വമ്പന്‍ വിജയത്തിലേക്ക് കുതിച്ചപ്പോള്‍ സമ്മിശ്രമായ പ്രതികരണമാണ് മോഹന്‍ലാല്‍ലിജോ ജോസ് ചിത്രത്തിന് ലഭിച്ചത്. ഫെബ്രുവരി മാസമെത്തുമ്പോള്‍ മലയാള സിനിമ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നിലേറെ സിനിമകളാണ് പുറത്തിറങ്ങുന്നത്. മലയാളത്തിലും തെലുങ്കിലുമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 2 ചിത്രങ്ങള്‍ ഫെബ്രുവരിയില്‍ റിലീസാകും. മമ്മൂട്ടിയോടൊപ്പം ടൊവിനോ,ശ്രീനാഥ് ഭാസി,സൗബിന്‍,ബിജു മേനോന്‍ എന്നിവരുടെ സിനിമകളും ഈ മാസമെത്തും.
സിനിമാ ആസ്വാദകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ ഭ്രമയുഗമാണ് ഫെബ്രുവരിയെ സ്‌പെഷ്യലാക്കുന്നത്. ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകന്‍,സിദ്ധാര്‍ത് ഭരതന്‍,അമാല്‍ഡ ലിസ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ഫെബ്രുവരി 15നാണ് സിനിമയുടെ റിലീസ്. ഫെബ്രുവരി 8ന് മമ്മൂട്ടിയുടെ മറ്റൊരു സിനിമയും തിയേറ്ററില്‍ എത്തുന്നുണ്ട്. തെലുങ്കില്‍ വൈ എസ് ആര്‍ റെഡ്ഡിയുടെ കഥ പറഞ്ഞ യാത്രയുടെ രണ്ടാം ഭാഗമാണ് ഫെബ്രുവരിയില്‍ റിലീസിന് ഒരുങ്ങുന്നത്.
ടൊവിനോ തോമസ് നായകനായെത്തുന്ന പോലീസ് ഇന്‍വെസ്റ്റിഗേറ്റീവ് ചിത്രമായ അന്വേഷിപ്പിന്‍ കണ്ടെത്തും ഈ മാസം 9നാണ് റിലീസിനെത്തുക്ക. സിദ്ദിഖ്,ഇന്ദ്രന്‍സ്,ഷമ്മി തിലകന്‍,ബാബുരാജ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഡാര്‍വിന്‍ കുര്യോക്കോസാണ് സിനിമയുടെ സംവിധാനം. ബിജുമേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തുണ്ട് ഫെബ്രുവരി 16നാണ് റിലീസ്. തല്ലുമാല, അയല്‍വാശി എന്നീ സിനിമകള്‍ക്ക് ശേഷം ആസിക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫാണ്.
2022ല്‍ സര്‍െ്രെപസ് ഹിറ്റായി മാറിയ ജാനേമന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയ്‌സിന്റെ റിലീസും ഫെബ്രുവരിയിലാണ്. സൗബിന്‍ ഷാഹിര്‍,ശ്രീനാഥ് ഭാസി,ബാലു വര്‍ഗീസ്,ഗണപതി,ദീപക് പറമ്പോള്‍,ഖാലിദ് റഹ്മാന്‍ എന്നിവരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.
ദിലീപ് നായകനായെത്തുന്ന തങ്കമണി, ബിജുമേനോന്‍ ആസിഫ് അലി ചിത്രമായ തലവന്‍,നിവിന്‍ പോളി ചിത്രമായ മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകളും ഫെബ്രുവരി റിലീസുകളായി എത്തുമെന്നാണ് വിവരം. എന്നാല്‍ ഇവയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സംവിധായകനായ ഗിരീഷ് എ ഡി നസ്ലീന്‍,മമിത എന്നിവരെ പ്രധാനവേഷങ്ങളില്‍ അണിനിരത്തുന്ന പ്രേമലുവാണ് ഫെബ്രുവരിയില്‍ റിലീസ് ചെയ്യുന്ന മറ്റൊരു സിനിമ. ഫെബ്രുവരി 9നാണ് സിനിമയുടെ റിലീസ്. ഇവയെ കൂടാതെ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന മൃദു ഭാവേ ദൃഡ കൃത്യേ എന്ന സിനിമ ഫെബ്രുവരി 2ന് റിലീസ് ചെയ്യും. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം സൂരജ് സണ്‍ ആണ് സിനിമയിലെ നായകന്‍. ഇത് കൂടാതെ എം എ നിഷാദ് സംവിധാനം ചെയ്യുന്ന അയ്യര്‍ ഇന്‍ അറേബ്യയും ഫെബ്രുവരി 2ന് തിയേറ്ററുകളിലെത്തും. മുകേഷ്,ഉര്‍വശി,ധ്യാന്‍ ശ്രീനിവാസന്‍,ദുര്‍ഗ കൃഷ്ണന്‍,ഷൈന്‍ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ താരങ്ങള്‍.