Bramayugam: കുഞ്ചമന്‍ പോറ്റിയായി മമ്മൂട്ടി, കഥാപാത്രത്തിന്റെ ദൈര്‍ഘ്യം വെറും 50 മിനിറ്റ്; ഭയപ്പെടുത്തുമോ ഭ്രമയുഗം?

തന്ത്രവും മായയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രാചീന കേരളത്തിലാണ് കഥ നടക്കുന്നത്

Bramayugam Teaser, Mammootty, Bramayugam Teaser Mammootty, Cinema News, Webdunia Malayalam
Mammootty (Bramayugam)
രേണുക വേണു| Last Modified വ്യാഴം, 1 ഫെബ്രുവരി 2024 (15:37 IST)

Bramayugam: മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഫെബ്രുവരി 15 നു തിയറ്ററുകളില്‍. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. രണ്ട് മണിക്കൂറും 20 മിനിറ്റുമാണ് ഭ്രമയുഗത്തിന്റെ ദൈര്‍ഘ്യം. കുഞ്ചമന്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിനിമയെ കുറിച്ചും മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

തന്ത്രവും മായയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രാചീന കേരളത്തിലാണ് കഥ നടക്കുന്നത്. പാണ സമുദായത്തില്‍ നിന്നുള്ള തേവന്‍ എന്ന നാടോടി പാട്ടുകാരന്‍ ദുരൂഹത നിറഞ്ഞ ഒരു മനയ്ക്കലേക്ക് അവിചാരിതമായി എത്തിപ്പെടുന്നു. അടിമ വില്‍പ്പന നടക്കുന്ന ഒരു ചന്തയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് തേവന്‍ ഈ മനയ്ക്കലില്‍ എത്തുന്നത്. കുഞ്ചമന്‍ പോറ്റിയെന്ന മമ്മൂട്ടി കഥാപാത്രമാണ് ഈ മനയുടെ ഉടമ. അര്‍ജുന്‍ അശോകന്‍ ആണ് തേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ 50 മിനിറ്റ് ദൈര്‍ഘ്യം മാത്രമാണ് മമ്മൂട്ടി കഥാപാത്രത്തിനുള്ളത്.

ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ഫ്രാന്‍സീസ് ഇട്ടിക്കോര എന്ന ജനപ്രിയ നോവലിലൂടെ ശ്രദ്ധേയനായ ടി.ഡി.രാമകൃഷ്ണനാണ്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം. മമ്മൂട്ടിക്ക് പുറമേ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :