ബിജു മേനോന്റെ ‘തുണ്ട്’റിലീസിന് ഒരുങ്ങുന്നു, ട്രെയിലർ

കെ ആര്‍ അനൂപ്| Last Modified ശനി, 27 ജനുവരി 2024 (15:38 IST)
ബിജുമേനോനെ നായകനാക്കി നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന ‘തുണ്ട്’റിലീസിന് ഒരുങ്ങുന്നു. സിനിമയുടെ ട്രെയിലർ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.ആഷിക് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ, ജിംഷി ഖാലിദ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഫെബ്രുവരി 16ന് പ്രദർശനത്തിന് എത്തും. പോലീസ് യൂണിഫോമിൽ ബിജു മേനോൻ എത്തുമ്പോൾ നല്ലൊരു ചിരി പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

സംവിധായകൻ റിയാസും കണ്ണപ്പനും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് വിഷ്ണു വിജയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഛായാഗ്രഹണം ജിംഷി ഗാലിദ്. ജിംഷി നിർമ്മാണത്തിനും പങ്കാളിയാണ്.നമ്പു ഉസ്മാൻ എഡിറ്റിംഗ് നിർവഹിക്കുന്നു.തല്ലുമാല, അയൽവാശി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന സിനിമ കൂടിയാണിത്.ALSO READ:
എന്തൊരു നേട്ടം! ചെറിയ ബജറ്റില്‍ നിര്‍മ്മിച്ച് പണം വാരിക്കൂട്ടി ഹനുമാന്‍, ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട്





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :