ദുല്‍ഖറിന്റെ ആദ്യ ഹിന്ദി വെബ്‌സീരീസ്, ഫസ്റ്റ് ലുക്ക്, ഉടന്‍ നെറ്റ്ഫ്‌ലിക്‌സില്‍ എത്തും

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 മാര്‍ച്ച് 2022 (10:43 IST)

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ഹിന്ദി വെബ്‌സീരീസ് റിലീസിനൊരുങ്ങുന്നു. രാജ് ആന്‍ഡ് ഡി.കെ സംവിധാനം ചെയ്യുന്ന സീരീസിന് ഗണ്‍സ് & ഗുലാബ്‌സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. രാജകുമാര്‍ റാവു, ആദര്‍ശ ഗൗരവ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ദുല്‍ഖറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.

90-കളിലേക്കുള്ള ഒരു യാത്രയ്ക്ക് തയ്യാറാകൂ എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖര്‍ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. സീരീസ് ഒരു ത്രില്ലിംഗ് അനുഭവം നല്‍കുമെന്ന് സൂചനയും നടന്‍ നല്‍കി. നെറ്റ്ഫ്‌ലിക്‌സിലൂടെ ഗണ്‍സ് & ഗുലാബ്‌സ് ഉടന്‍ എത്തുമെന്നും താരം കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :