സിനിമയില്‍ അഭിനയിക്കണോ ? ഇതാ നിങ്ങള്‍ക്ക് മുന്നില്‍ കിടിലന്‍ അവസരം !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 മാര്‍ച്ച് 2022 (10:03 IST)

അക്ഷയ് രാധാകൃഷ്ണന്‍ നായകനായെത്തുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു.'പതിനെട്ടാംപടി' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ്. റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലേക്ക് നായികയാണ് അണിയറ പ്രവര്‍ത്തകര്‍ തിരയുന്നത്. 18 നും 25 നും മധ്യേ പ്രായമുള്ള വരെയാണ് കഥാപാത്രത്തിന് ആവശ്യം. താല്പര്യമുള്ളവര്‍ സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയും ഫോട്ടോസുമായി നിര്‍മ്മാതാക്കളെ ബന്ധപ്പെടുക.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം റോമ പ്രധാന വേഷത്തിലെത്തിയ 'വെള്ളേപ്പം' എന്ന ചിത്രത്തിലും അക്ഷയിനെ കണ്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :