തന്റെ എല്ലാ രഹസ്യങ്ങളും അറിയുന്ന ഒരു സുഹൃത്ത് സിനിമ മേഖലയില്‍ ഉണ്ടെന്ന് ഉണ്ണി മുകുന്ദന്‍

രേണുക വേണു| Last Modified വെള്ളി, 11 മാര്‍ച്ച് 2022 (14:12 IST)

മലയാളത്തില്‍ ഏറെ ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി നായകനായ മേപ്പടിയാന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മേപ്പടിയാന്റെ നിര്‍മാണവും ഉണ്ണി മുകുന്ദനാണ് നിര്‍വഹിച്ചിരിക്കുന്നത്. സിനിമ മേഖലയിലെ തന്റെ സൗഹൃദങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ മനസ് തുറന്നത്. തന്റെ മികച്ച സൗഹൃദങ്ങളെല്ലാം സിനിമക്ക് പുറത്തുനിന്നാണെന്ന് താരം പറയുന്നത്.

'സിനിമയില്‍ കുറേ സുഹൃത്തുക്കളുണ്ട്. പക്ഷെ മൂവി ഇന്‍ഡസ്ട്രിയില്‍ എനിക്കങ്ങനെ ബെസ്റ്റ് ഫ്രണ്ട് എന്ന ഒന്നില്ല. അത് ഞാന്‍ അങ്ങനെ ലൂസ് ആയി എടുക്കുന്ന വാക്കല്ല. എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ഒക്കെ സ്‌കൂള്‍ സമയം മുതലുള്ള ആളുകളാണ്. പക്ഷെ സിനിമയില്‍ സുഹൃത്തുക്കളുണ്ട്,'' താരം പറഞ്ഞു. തന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരു സെലിബ്രിറ്റി ഉണ്ടെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :