അനുബന്ധ വാര്‍ത്തകള്‍
- നായകന്റെ നീല നിറത്തില്‍ മാറ്റം, 27 കട്ടും: എന്നിട്ടും അക്ഷയ് കുമാര്‍ ചിത്രം ഓ മൈ ഗോഡ് 2ന് എ സര്‍ട്ടിഫിക്കറ്റ്
- 'ജയിലര്‍' തമിഴ്നാട്ടില്‍ റിലീസ് വൈകും ? കേരളത്തില്‍ ആദ്യം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
- ദേവദാസ്, ലഗാൻ,ജോധ അക്ബർ സിനിമകളുടെ കലാസംവിധായകൻ നിതിൻ ദേശായി സ്റ്റുഡിയോയിൽ ആത്മഹത്യ ചെയ്ത നിലയിൽ
- മോളിവുഡിന്റെ താര രാജാക്കന്മാര് ഒറ്റ ഫ്രെയിമില്‍, ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് !
- ഓണത്തിന് ഒരുങ്ങുന്നു, പുതിയ ചിത്രങ്ങളുമായി സിതാര
വിഖ്യാത സംവിധായകന് കെ.ജി.ജോര്‍ജ്ജിന് അഞ്ച് ലക്ഷം ചികിത്സാ സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
പ്രമുഖ സിനിമ സംവിധായകന് കെ.ജി.ജോര്‍ജ്ജിന് ചികിത്സാ സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ചികിത്സാസഹായം അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് ജോര്‍ജ്ജിന്റെ കുടുംബം നന്ദി അറിയിച്ചു. ശാരീരികാവശതകള്‍ അനുഭവിക്കുന്ന അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വലിയ തുക ആവശ്യമായ സമയത്തെ സര്‍ക്കാര്‍ സഹായം ഏറെ ആശ്വാസമാണെന്ന് ഭാര്യയും ഗായികയുമായ സെല്‍മ ജോര്‍ജ് പറഞ്ഞു.
നാല് വര്‍ഷത്തിലേറെയായി സ്വകാര്യ സ്ഥാപനത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പരിചരണത്തിലുള്ള ജോര്‍ജ്ജ്, രണ്ടു മാസമായി ഇടപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കല്‍ ചികിത്സയിലാണ്. 77 കാരനായ ജോര്‍ജ്ജിനെ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കഫക്കെട്ട് ഗുരുതരമായപ്പോഴാണ് ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. രണ്ടുമാസത്തെ ചികിത്സയില്‍ ആരോഗ്യം വീണ്ടെടുത്തു.