അഭിറാം മനോഹർ|
Last Modified ബുധന്‍, 10 മാര്‍ച്ച് 2021 (15:46 IST)
ഇന്‍ര്‍നാഷ്ണല്‍
ഫിലിം ഫെഡറേഷന്‍ ഓഫ് ഫിലിം ഫെഡറേഷന്റെ ഫിയാഫ് പുരസ്‌കാരം നടന്‍ അമിതാഭ് ബച്ചന്. ഫിലിം ആർക്കൈവ്സിന് ബച്ചൻ നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം.
2015 മുതല്‍ ബച്ചന്‍ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ അംബാസിഡറായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫിയാഫ് പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് അമിതാഭ് ബച്ചൻ. മാർച്ച് 19ന് നടക്കുന്ന വെർച്വൽ ചടങ്ങിൽ വെച്ചാണ് പുരസ്‌കാരംങ്കൈമാറുക. ഹോളിവുഡ് സംവിധായകരായ ക്രിസ്റ്റഫർ നോളൻ,മാർട്ടിൻ സ്കോർസസേ എന്നിവർ ചേർന്നാണ് അമിതാഭ് ബച്ചനെ ആദരിക്കുക.