അംബേദ്‌ക്കർ കത്തിച്ച പുസ്‌തകം ഏതാണ്? ചോദ്യത്തിൽ കുടുങ്ങി അമിതാഭ് ബച്ചൻ, വിവാദം

അഭിറാം മനോഹർ| Last Modified ചൊവ്വ, 3 നവം‌ബര്‍ 2020 (13:58 IST)
പോപ്പുലർ ടിവി ഷോയായ കോൻ ബനേഗ ക്രോർപതിയിലെ ചോദ്യത്തിന്റെ പേരിൽ നടനും അവതാരകനുമായ അമിതാഭ് ബച്ചനെതിരെ കേസ്. ഹിന്ദു വികാരങ്ങൾ വ്രണപ്പെടുത്തിയെന്ന പരാതിയിന്മേലാണ് ബച്ചനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

കഴിഞ്ഞ ദിവസം സം‌പ്രേക്ഷണം ചെയ്‌ത ഷോയിലാണ് മനുസ്മൃതിയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്‌തത്. 1927 ഡിസംബർ 25ന് ഡോ അംബേദ്‌ക്കറും അനുയായികളൂം കൂടി കത്തിച്ച പുസ്‌തകം ഏതെന്നായിരുന്നു ക്രോർപതിയിലെ ചോദ്യം. വിഷ്‌ണുപുരാണം,ഭഗവത് ഗീത,ഋ‌ഗ്‌ വേദം,മനുസ്മൃതി എന്നിവയായിരുന്നു ഓപ്‌ഷനുകളായി ഉണ്ടായിരുന്നത്.

അംബേദ്‌ക്കർ മനുസ്മൃതി കത്തിച്ച സംഭവം ഷോയിൽ ബച്ചൻ വിശദീകരിക്കുകയും ചെയ്‌തു. ഇതോടെയാണ് അമിതാഭ് ബച്ചൻ ഇടത് പ്രചാരണം നടത്തുന്നുവെന്നും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്. ഷോയുടെ ക്ലിപ്പിങ്ങുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്‌തു. അമിതാഭ് ബച്ചനെതിരായ ക്യാമ്പയിനുകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :