അനുബന്ധ വാര്ത്തകള്
- Fahad Fasil: 'ആളുകൾക്ക് മടുത്താൽ അഭിനയം നിർത്തും, പിന്നെ ഊബർ ഓടിക്കാൻ പോകും': റിട്ടയർമെന്റ് പ്ലാൻ പറഞ്ഞ് ഫഹദ് ഫാസിൽ
- Maareesan Review: പ്രകടനങ്ങൾ കൊണ്ട് അമ്പരപ്പിച്ച് ഫഹദ് ഫാസിലും വടിവേലുവും, തമിഴിലെ ഇൻസ്റ്റൻ്റ് ക്ലാസിക്കായോ മാരീസൻ- റിവ്യൂ വായിക്കാം
- fahadh Faasil: ക്ലാസ് കട്ട് ചെയ്ത് പോയി കണ്ട ആദ്യ സിനിമയാണ് അത്: വെളിപ്പെടുത്തി ഫഹദ് ഫാസിൽ
- Fahadh Faasil: 'എനിക്ക് വാട്സാപ്പില്ല, ഒരു കൊല്ലമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ല': ഫഹദ് ഫാസിൽ പറയുന്നു
- Maareesan: 'ഗംഭീര ക്രാഫ്റ്റ്', കയ്യടിച്ച് കമൽ ഹാസനും; ഫഹദ് ഫാസിൽ- വടിവേലു ചിത്രം 'മാരീസ'ന്റെ പ്രിവ്യൂ കണ്ട് താരങ്ങൾ
Fahadh Faasil: ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റിയെന്ന് ഫഹദ് ഫാസിൽ: പുഷ്പയല്ലേ എന്ന് ആരാധകർ
രണ്ടാം ഭാഗം എത്തിയപ്പോൾ വില്ലൻ കഥാപാത്രത്തെ കോമാളിയാക്കി.
അല്ലു അർജുൻ നായകനായ പുഷ്പ ആദ്യ ഭാഗത്തിൽ വില്ലൻ റോളിൽ ശ്രദ്ധേയ പ്രകടനമായിരുന്നു ഫഹദ് ഫാസിൽ കാഴ്ചവച്ചത്. ചിത്രത്തിൽ ഭൻവർ സിങ് ശെഖാവത്ത് എന്ന നെഗറ്റീവ് റോൾ ചെയ്ത് നടൻ കയ്യടി നേടി. എന്നാൽ, രണ്ടാം ഭാഗം എത്തിയപ്പോൾ വില്ലൻ കഥാപാത്രത്തെ കോമാളിയാക്കി. ഇതേകുറിച്ച് സിനിമയുടെ പേരെടുത്ത് പറയാതെ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസുതുറന്നിരിക്കുകയാണ് ഫഹദ്.
ആ സിനിമയുടെ കാര്യത്തിൽ തനിക്ക് തെറ്റുപറ്റിയെന്നാണ് ഫഹദ് അഭിമുഖത്തിൽ പറഞ്ഞത്. “കഥാപാത്രത്തിന്റെ ധാർമിക വശം എനിക്ക് പ്രധാനപ്പെട്ടതാണ്. ഇവർ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്ന് പരിശോധിക്കും. എന്നാൽ കഴിഞ്ഞ വർഷം വന്ന ഒരു സിനിമയുടെ കാര്യത്തിൽ ഞാൻ പരാജയപ്പെട്ടു. എനിക്ക് ആ സിനിമയെ പറ്റി സംസാരിക്കണമെന്നില്ല. കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലല്ലെങ്കിൽ പിന്നെ അത് വിട്ടേക്കണം. കിട്ടിയ പാഠം ഉൾക്കൊണ്ട് അങ്ങ് പോകണം”, ഫഹദ് പറഞ്ഞു.
ഫഹദിന്റെ കരിയറിലെ ആദ്യ തെലുങ്ക് ചിത്രം കൂടിയായിരുന്നു പുഷ്പ. സിനിമയുടെ രണ്ട് ഭാഗങ്ങളും തിയേറ്ററുകളിൽ നിന്ന് വലിയ വിജയമാണ് നേടിയത്. പാൻ ഇന്ത്യൻ ചിത്രമായ പുഷ്പ സീരീസ് സുകുമാറാണ് സംവിധാനം ചെയ്തത്. രാഷ്മിക മന്ദാന ചിത്രത്തിൽ നായികയായി എത്തി. സിനിമ ആയിരം കോടിയിലധികം കളക്ഷൻ നേടി.