'ഇന്ത്യന്‍ സിനിമലോകത്തിലെ ഇതിഹാസം'; പൃഥ്വിരാജിനെ അഭിനന്ദിച്ച് നടന്‍ മണിക്കുട്ടന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 മെയ് 2024 (13:04 IST)
ബ്ലെസി സംവിധാനം ചെയ്ത പൃഥ്വിരാജ് സുകുമാരന്റെ 'ആടുജീവിതം' പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊട്ടു. സിനിമയിലെ പൃഥ്വിരാജിന്റെ പ്രകടനത്തിന് കൈയ്യടിച്ച് മണിക്കുട്ടന്‍.ആടുജീവിതം സിനിമ കാണുമ്പോള്‍ വായിച്ചതിനേക്കാള്‍ ഏറെ നജീബ് എന്ന കഥാപാത്രം മനസ്സില്‍ തൊട്ടുവെന്ന് നടന്‍ പറഞ്ഞു. നേരിട്ട് എത്തി പൃഥ്വിരാജിനോട് തന്റെ സന്തോഷം മണിക്കുട്ടന്‍ പങ്കുവെച്ചു.

'വായിച്ചു തീര്‍ത്ത നോവലുകളില്‍ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ആടുജീവിതം.ആ കഥാപാത്രമാകാന്‍ രാജുവേട്ടന്‍ രൂപം കൊണ്ടും ഭാവം കൊണ്ടും മാനസികമായി തയ്യാറെടുത്തു അതഭിനയിച്ചു വിജയിച്ചപ്പോള്‍ അദ്ദേഹത്തോടുള്ള ആദരവ് വാക്കുകള്‍ കൊണ്ട് പ്രശംസിച്ചു നല്‍കാവുന്നതല്ല. ആടുജീവിതം സിനിമ കാണുമ്പോള്‍ വായിച്ചതിനേക്കാള്‍ ഏറെ അത്രയേറെ നജീബ് എന്ന ആ കഥാപാത്രം മനസ്സില്‍ തൊട്ടു.പ്രവാസജീവിതം പച്ചയായി ആവിഷ്‌കരിച്ചിരിക്കുന്ന ഈ ചിത്രത്തിലെ അതിജീവനകഥാപാത്രത്തിലൂടെ പൃഥ്വിരാജ് എന്ന നടന്‍ ഇന്ത്യന്‍ സിനിമലോകത്തിലെ ഇതിഹാസമായി മാറിയിരിക്കുന്നു. അദ്ദേഹത്തെ നേരില്‍ കണ്ട് ആശംസകള്‍ അറിയിക്കാന്‍ പറ്റിയതില്‍ അതിയായ സന്തോഷം.',-മണിക്കുട്ടന്‍ എഴുതി.

2024 ല്‍ ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷന്‍ നേടിയ മലയാള ചിത്രമായി ആടുജീവിതം മാറിക്കഴിഞ്ഞു.മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ കേരള ബോക്‌സ് ഓഫീസില്‍ 5.85 കോടി ആയിരുന്നു നേടിയത്. ഇത് പൃഥ്വിരാജിന്റെ ആടുജീവിതം തകര്‍ത്തു.3.35 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‌സാണ് നിലവില്‍ മൂന്നാം സ്ഥാനത്ത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :