രണ്ടര വര്‍ഷങ്ങള്‍ക്കുശേഷം സൂര്യയുടെ തിയേറ്ററുകളിലേക്ക് ഉള്ള തിരിച്ചുവരവ്, 'എതര്‍ക്കും തുനിന്തവന്‍' ആഘോഷമാക്കാന്‍ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (08:48 IST)

കഴിഞ്ഞ രണ്ടര വര്‍ഷമായി നടന്‍ സൂര്യയുടെ ഒരു ചിത്രം തിയേറ്ററുകളില്‍ എത്തിയിട്ട്. സിനിമ പ്രേമികള്‍ നെഞ്ചിലേറ്റിയ 'സൂരറൈ പോട്ര്, ജയ് ഭീം തുടങ്ങിയ സിനിമകള്‍ ഒ.ടി.ടി വഴിയാണ് റിലീസ് ചെയ്തത്. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രിയതാരത്തെ ബിഗ് സ്‌ക്രീനില്‍ കാണാനാകുന്ന സന്തോഷത്തിലാണ് സൂര്യയുടെ ആരാധകര്‍.പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ എതര്‍ക്കും തുനിന്തവന്‍ ഇന്നുമുതല്‍ തിയേറ്ററുകളില്‍ ഉണ്ടാകും.
കേരളത്തില്‍ 166 സ്‌ക്രീനുകളിലാണ് സൂര്യയുടെ ചിത്രം പ്രദര്‍ശിപ്പിക്കുക. നടന്റെ കരിയറിലെ 40-ാം ചിത്രം കൂടിയാണിത്.
പ്രിയങ്ക മോഹന്‍ ആണ് നായിക. സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഡി ഇമ്മന്‍ സംഗീതം ഒരുക്കുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :