'സുമ്മാ സുര്‍ന്ന്',സൂര്യയുടെ പുതിയ പാട്ടും ഹിറ്റ്, 1.3 മില്യണ്‍ കാഴ്ചക്കാര്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ജനുവരി 2022 (14:00 IST)

സൂര്യ-പാണ്ടിരാജ് ടീമിന്റെ 'എതര്‍ക്കും തുനിന്തവന്‍' റിലീസിന് ഒരുങ്ങുകയാണ്. നടന്റെ കരിയറിലെ 40-ാം ചിത്രമാണ്. 'സുമ്മാ സുര്‍ന്ന്' എന്ന് തുടങ്ങുന്ന സിനിമയിലെ പുതിയ ഗാനം യൂട്യൂബില്‍ തരംഗമാകുന്നു.ശിവകാര്‍ത്തികേയന്റേതാണ് വരികള്‍.

സിനിമയിലെ മൂന്നാമത്തെ ഗാനമാണിത്. അര്‍മാന്‍ മാലിക്കും നിഖിത ഗാന്ധിയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് ഡി ഇമ്മന്‍ സംഗീതം നല്‍കുന്നു.

'എതര്‍ക്കും തുനിന്തവന്‍' 2022 ഫെബ്രുവരി 4 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :